യുഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.സരിന്റെ കുടുംബത്തിന് ഇരട്ടവോട്ട്. തിരുവില്വാമലയിലെ ബൂത്ത് 129ല്‍ 98,100 നമ്പര്‍ വോട്ടുകള്‍ ഉള്ള സരിന്റെ അച്ഛനും അമ്മയ്ക്കും ഒറ്റപ്പാലത്തും വോട്ടുള്ളതായി കണ്ടെത്തി. ഒറ്റപ്പാലം ബൂത്ത് 129 -ലും ഇവര്‍ക്ക് വോട്ടുണ്ട്.

സംസ്ഥാനത്ത് സിപിഐഎമ്മിന് ഇരട്ട വോട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെ നിരവധി യുഡിഎഫ് പ്രവര്‍ത്തകരുടെ ഇരട്ട വോട്ടിന്റെ തെളിവാണ് പുറത്ത് വരുന്നത്.

യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ ഇരട്ട വോട്ട് ആരോപണം വ്യാപകമായി ഉയരുകയാണ്. ഇത് അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ടുണ്ടെന്ന് നേരത്തെ കണ്ടിരുന്നു.

കുന്നപ്പള്ളി താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലാണ് രണ്ടാമത്തെ വോട്ട്.

ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്ന സാഹചര്യത്തിലിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടവോട്ടുകളുടെ ലിസ്റ്റ് പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News