രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം; ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാറില്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് നടത്താറുള്ളതെന്നും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും’ മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ജോയ്സ് ജോര്‍ജ് രാഹുലിന് എതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ് പറഞ്ഞിരുന്നു.

പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News