രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം; ജോയ്‌സ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത് ഇടത് മുന്നണിയുടെ സംസ്‌കാരം: ബൃന്ദാ കാരാട്ട്

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്ന് ജോയ്‌സ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതാണ് ഇടത് മുന്നണിയുടെ സംസ്‌കാരമെന്നും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

അതേസമയം കെ.കെ ശൈലജ ടീച്ചറെ അപമാനിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്നും പ്രസംഗം പിന്‍വലിക്കുന്നുവെന്നും ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ് പൊതു വേദിയില്‍ പറഞ്ഞിരുന്നു.

പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്.

ജോയ്‌സ് ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഐ എം എതിര്‍ക്കുന്നത്. അത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സിപിഐ എം പ്രസ്താവയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News