വിജ്ഞാന സമ്പന്നമായ കേരളമാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം; എല്‍ഡിഎഫിനുള്ള ജനങ്ങളുടെ സ്വീകാര്യത ബിജെപിയേയും യുഡിഎഫിനേയും വിഷമിപ്പിക്കുന്നു: മുഖ്യമന്ത്രി

വിജ്ഞാന സമ്പന്നമായ കേരളമാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് യോഗത്തില്‍ വന്‍ ജനപങ്കാളിത്തമാണ് കാണാന്‍ സാധിക്കുന്നത്.

എല്‍ഡിഎഫിനുള്ള ജനങ്ങളുടെ സ്വീകാര്യത ബിജെപിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നു. അതിന് ചില തെറ്റായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിറ്റും അരി വിതരണവും തടയാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. ജനങ്ങളെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് തടയുന്നത് ശരിയല്ല. ഇതിനുള്ള മറുപടി ജനങ്ങള്‍ തന്നെ നല്‍കും

ഈസ്റ്റര്‍, റംസാന്‍ ‘വിഷു എന്നിവ പരിഗണിമാണ് ഏപ്രില്‍ ആദ്യം തന്നെ കിറ്റും അരിയും നല്‍കുന്നത്. തെരഞ്ഞെടുപ്പ മുന്നില്‍ കണ്ടല്ല ഇവ വിതരണം ചെയ്യുന്നത്. മുമ്പേ എടുത്ത തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവിനെ കമീഷന്‍ വിശ്വാസ്വത്തിലെടുത്തു. പക്ഷെ, കോടതി ഇപ്പോള്‍ അനുകൂലന നടപടി സ്വീകരിച്ചു. ഇത്തരം നടപടികള്‍ യുഡിഎഫിനെ ജനങ്ങളില്‍ നിന്നും കുടുതല്‍ ഒറ്റപ്പെടുത്തും.

അപ്രതീക്ഷിതമായ വലിയ ദുരന്തങ്ങളെ ഈ സര്‍ക്കാരിനും ജനങ്ങള്‍ക്കം നേരിടേണ്ടി വന്നു. നാട് പുറകോട്ട് പോകേണ്ട അവസ്ഥ. എന്നാല്‍ നാം പുറകോട്ട് പോയില്ല. ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ബലമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി ധാരാളം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തി. നാമമാത്ര നഷ്ടപരിഹാരത്തിന് പകരം മരിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് പരമാവധി സഹായം നല്‍കി, രാജ്യത്ത് മുമ്പ് നല്‍കാത്ത തുക 20 ലക്ഷം വീതം നല്‍കി.

കേരള മാതൃക മറ്റ് സംസ്ഥാനങ്ങളില്‍ ചര്‍ച്ച ചെയപ്പെട്ടു. പ്രളയകാലത്ത് നാടിനെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. തകര്‍ന്ന നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചു. ഇതൊക്കെ വലിയ ജനകീയ സ്വീകാര്യത ഈ സര്‍ക്കാരിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിദ്യഭ്യാസ രംഗത്ത് വലിയ വികസനം ഉണ്ടായി. ഇനി അങ്ങോട്ട് ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ പ്രകടന പത്രികയില്‍ എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News