പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ? സൂചനകള്‍ ഇങ്ങനെ

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജിയുടെ നിരോധനം നീക്കിയെക്കുമെന്ന് സൂചന. ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പബ്ജിയുടെ മാതൃ കമ്പനിയായ ക്രാഫ്റ്റൺ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ നിരോധനത്തിന് മുന്നേ 33 കോടി പേരാണ് പബ്ജി ഡൌൺലോഡ് ചെയ്തിരുന്നത്. പബ്ജിയുടെ മടങ്ങി വരവ് ആവേശത്തോടെയാണ് യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത് .

അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജിയാണ് ഇന്ത്യയിൽ തിരിച്ചുവരവിന് ഒരുങ്ങുന്നത് . പബ്ജി മൊബൈൽ ഇന്ത്യയിൽ പുനരവതരിപ്പിക്കാൻ മാതൃ കമ്പനിയായ ക്രാഫ്റ്റണിനു കേന്ദ്ര സർക്കാർ അനുമതി നൽകിയതായാണ് സൂചന.

ലഡാക്കില്‍ ചൈന പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണു പബ്ജിയും ടിക് ടോക്കും ഉള്‍പ്പെടെ നൂറിലേറെ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണു മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പബ്ജി മൊബൈലും അനുബന്ധ ഉള്ളടക്കങ്ങളുമുള്ള യുട്യൂബ് ചാനൽ നടത്തുന്ന ഗോഡ് നിക്സൺ എന്ന ലവ് ശർമയാണു  പബ്ജി പുനരാംരഭിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഗ്രീൻ സിഗ്നൽ നൽകിയെന്നു പുറത്തു വിട്ടത്.

സർക്കാർ പച്ചക്കൊടി കാട്ടിയെങ്കിലും കൃത്യമായ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്നും ഗെയിം തീർച്ചയായും മടങ്ങിവരുമെന്നും ലവ് ശർമ വിഡിയോയിൽ പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരും ഗേയിംകമ്പനിയും ഔദ്യോധികമായി പ്രതികരിച്ചിട്ടില്ല.

പബ്ജി മൊബൈൽ ഇന്ത്യയെ യാഥാർഥ്യമാക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നു ക്രാഫ്റ്റൺ അഭിപ്രായപ്പെട്ടിരുന്നു . ഇന്ത്യൻ വിപണിയിൽ തിരിച്ചെത്താൻ കഠിനമായി പരിശ്രമിക്കുന്നതായി ഇന്ത്യ ഗെയിമിങ് കോൺഫറൻസിൽ ക്രാഫ്റ്റണിലെ കോർപ്പറേറ്റ് വികസന മേധാവി സീൻ ഹ്യൂനിൻ പ്രതികരിച്ചിരുന്നു.

സാമ്പത്തിക ലാഭമുണ്ടാക്കിയ ഗയിമുകളുടെ പട്ടികയിൽ 8ആം സ്ഥാനമാണ് പബ്ജി ക്ക് ഉള്ളത്. നിരോധനത്തിന് മുന്നെ ഇന്ത്യയിൽ മാത്രം മൂന്ന് കോടിയിലേറെ പേരാണ് പബ്ജി കളിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News