പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവും എല്‍ഡിഎഫ് ലക്ഷ്യം മുഖ്യമന്ത്രി

പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരുവാന്‍ സന്നദ്ധമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക ശ്രദ്ധയാകര്‍ഷിക്കും വിധം ഐടി മേഖല കേരളത്തില്‍ മാറും. എറണാകുളത്ത് ഐടി വാലി തുടങ്ങും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പരിഗണന നല്‍കും.പുതിയ സംരഭങ്ങളെ പിന്തുണക്കുമെന്നും മസില്‍ പിടുത്തം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ക്ക് അറ്റ് ഹോം പുതിയ തൊഴില്‍ സംസ്‌ക്കാരം വളരുന്നു. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും. ഇതിനായി സര്‍ക്കാര്‍ പോര്‍ട്ടല്‍ തുടങ്ങുന്നു. തൊഴില്‍ ദാതാക്കളും തൊഴില്‍ വേണ്ടവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തൊഴില്‍ ആളുകള്‍ക്ക് ലഭിച്ചു തുടങ്ങി. 20 ലക്ഷം പേര്‍ക്ക് ഇങ്ങനെ തൊഴില്‍ ലഭിക്കും. തൊഴില്‍ രഹിതര്‍ ഇല്ലാത്ത കേരളമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

രണ്ടര ലക്ഷം വീടുകള്‍ സര്‍ക്കാര്‍ നല്‍കി. 5 ലക്ഷം പേര്‍ക്ക് കൂടി 5 വര്‍ഷം കൊണ്ട് വീട് നല്‍കും. ഇങ്ങനെ നല്‍കാന്‍ യുഡിഎഫിന് കഴിയുമോ?
പാവങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരിനേ ഇങ്ങനെ ചെയ്യുവാന്‍ കഴിയൂ. 600 രൂപ പെന്‍ഷന്‍ പോലും പാവങ്ങള്‍ക്ക് 18 മാസം നല്‍കാത്തവരാണ് മുന്‍ യുഡിഎഫ്.

മിനിമം വേതനം 600ല്‍ നിന്ന് 700 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയിലുണ്ട്.വര്‍ക്ക് അറ്റ് ഹോം സര്‍ക്കാര്‍ പോര്‍ട്ടല്‍ തുടങ്ങുന്നു. 20 ലക്ഷം പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം പോര്‍ട്ടല്‍ വഴി തൊഴില്‍ ലഭിക്കും.

കാര്‍ഷിക മേഖലയില്‍ നല്ല പുരോഗതി നേടി.കാര്‍ഷിക ഉല്പനങ്ങളുടെ മൂല്യവര്‍ധിത ഉല്പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.
വ്യവസായ മേഖലയില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വന്‍ നിക്ഷേപത്തിന് തയാറാകുന്നു. അഴിമതി ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു.
കൊച്ചി- മംഗളൂരു വ്യവസായ ഇടനാഴി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News