രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പുനെ, മുംബൈ, നാഗ്പൂർ ഉൾപ്പെടെയുളള രാജ്യത്തെ 10 ജില്ലകളിലാണ്  കോവിഡ് കേസുകൾ കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഫെബ്രുവരി പകുതിമുതലാണ് രാജ്യത്ത്  കേസുകൾ വർധിക്കാൻ തുടങ്ങിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊറോണ സ്ഥിതികരിച്ചവരിൽ 807 പേർക്ക് യുകെ ഭേദഗതിയം,  47 പേർക്ക് സൗത് ആഫ്രിക്കൻ ഭേദഗതിയും , ഒരാൾക്ക് ബ്രസീലിയൻ ഭേദഗതിയും സ്ഥിതീകരിച്ചു. രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 56211 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

37028 പേർ രോഗമുക്തരായപ്പോൾ 271 മരണങ്ങളും റിപ്പോർട്ട് ചെയ്തതു. മഹാരാഷ്ട്രയിൽ 31643 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.102 പേർകൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,283 ആയി.

ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,20,95,855 ആയി. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചു വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കവിഞ്ഞു.

അതേ സമയം രാജ്യത്ത് ഏപ്രിൽ 1 മുതൽ 45 വസസിന് മുകളിലുള്ളവർക്ക്  വാക്സിൻ നൽകും,

വാക്സിൻ സ്വീകരിക്കേണ്ടവർക്ക് cowin.gov.in സൈറ്റിൽ മുൻകൂട്ടി  രജിസ്റ്റർ ചെയ്യുകയോ  3 മണിക്ക് ശേഷം വാക്സിൻ സെന്ററുകളിൽ എത്തി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News