45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സംവിധാനമായി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവയ്പിനുള്ള സംവിധാനമായി. ആകെ മൂന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഫാര്‍മസി കോളേജിന് എതിര്‍വശത്തുള്ള മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബ് കെട്ടിടത്തില്‍ രണ്ടും എസ് എ ടി മാതൃ -ശിശുമന്ദിരത്തില്‍ ഒന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്.

പൊതുജനങ്ങളില്‍ 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവര്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷനൊന്നുമില്ലാതെ തന്നെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

വാക്‌സിനേഷന് വരുന്നവര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.

മറ്റ് അവധി ദിവസങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമായിരിക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News