വീറും വാശിയും നിറഞ്ഞ കൈരളിടിവി കേരള സെന്‍റര്‍ തെരഞ്ഞെടുപ്പ് സംവാദം

കൈരളിടിവിയും കേരളസെന്‍ററും സംയുക്തമായി സംഘടിപ്പിച്ച കേരള ഇലക്ഷന്‍ ഡിബേറ്റ് വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളുടെ സംവേദന സെമിനാറായി മാറുകയായിരുന്നു. ജനാധി പത്യ വിശ്വാസികളുടെ ഒരു സംവാദത്തിനപ്പുറത്ത് കേരളത്തില്‍ നടക്കുന്ന ഓരോ ചലനങ്ങളിലും രാഷ്ട്രീയമാകട്ടെ , വികസനമാകട്ടെ മറ്റു രാജ്യങ്ങളില്‍ ഉള്ള പ്രവാസികളേക്കാള്‍ അഭിപ്രായത്തിലും ഇടപെടലിലും ഒരു പടി മുന്നിലാണ് അമേരിക്കന്‍ മലയാളികള്‍ എന്ന് വിളിച്ചോതുന്ന ഡിബേറ്റായിരുന്നു നടന്നത്.

കോവിഡിന് അല്പം ശമനം ഉണ്ടായിട്ട്  അമേരിക്കയില്‍ സൂമില്‍ അല്ലാതെ നേരിട്ടുള്ള ഈ ഡിബേറ്റില്‍ കൈരളി ടിവിയുടെ അമേരിക്കയിലെ പ്രതിനിധി ജോസ് കാടാപുറം മോഡറേറ്ററായ ഡിബേ റ്റില്‍ കേരളം സെന്റര്‍ പ്രെസിഡെന്റ് അലക്‌സ് കാവും പുറത്തു പാനലിസ്റ്റുകള്‍ക്കും, പങ്കെടുത്തവര്‍ക്കും സ്വാഗതം പറഞ്ഞു . കേരളസെന്ററും കൈരളിടിവിയും കൂടി ഇതിനോടകം അഞ്ചോളം വിവിധ ഇലക്ഷന്‍ ഡിബേറ്റുകള്‍ കേരള സെന്ററില്‍ സംഘടിപ്പിച്ചു.  ജാതി മത , രാഷ്ട്രീയ വ്യത്യസമില്ലാതെ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ പറ്റിയ ഒരിടം കേരളം മാത്രമെന്ന് അലക്സ് സ്വാഗത പ്രസംഗത്തിനിടെ പറയുകയുണ്ടായി.

കേരളത്തിലെ 15 മത് നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന 2021 ലെ തെരഞ്ഞെടുപ്പില്‍  ഭരണ തുടര്‍ച്ച ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ് (എം ) നെ പ്രധിനിധികരിച്ചെത്തിയ ജോണ്‍ സി വര്ഗീസ് പറയുകയുണ്ടായി.  മാത്രമല്ല പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ സര്‍വേയിലും ഭരണ തുടര്‍ച്ച ഉറപ്പാകുന്നതായി പറയുന്നു .

കേരളത്തിലെ ന്യൂന പക്ഷ സമുദയങ്ങളിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ജീവ വായുവാണെന്നു സലിം പറഞ്ഞു എന്നാല്‍ സര്‍വ്വേ ഒന്നും കാര്യമല്ല യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്ന്  കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി സംസാരിച്ച ജോയി ഇട്ടന്‍ മാത്രമല്ല ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനു എതിരെ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇല്ലെന്നും , പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്നും പി എസ് സി റാങ്ക്‌ലിസ്‌റ് അഴിമതി , പിന്‍വാതില്‍ നിയമനം , ഡോളര്‍ കടത്തു , സ്വര്‍ണ്ണക്കടത്തു ഇവ കൊണ്ട് കേരള സമൂഹം ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുയാണെന്നു ജോയ് പറഞ്ഞു നിര്‍ത്തി , പിന്നീട് പ്രസംഗിച്ച ടറെന്‍സെണ്‍ തോമസ് ഈ സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാറെന്നും അവര്‍ക്കുള്ള കഞ്ഞിയില്‍ മണ്ണ് വാരിയിട്ടവരാണ് കേരളത്തിലെ പ്രതിപക്ഷമെന്നും ഇന്ത്യക്കു മാത്രമല്ല ലോകത്തിനുതന്നെ മാതൃകയായ നിരവധി പരിഷ്‌കാരങ്ങളും വികസനപരിപാടികളും നിയമനിര്‍മാണങ്ങളും കൊണ്ടുവന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ലോകം അതൊക്കെ പകര്‍ത്താന്‍ ശ്രമിക്കുന്നതുകണ്ട് ആവേശഭരിതരായവരാണ് നമ്മള്‍.

പക്ഷേ, തുടങ്ങിവച്ച പരിപാടികള്‍ പലതും സഫലമായി മുന്നോട്ടു കൊണ്ടുപോകാനോ പൂര്‍ത്തീകരിക്കാനോ നമുക്കു കഴിഞ്ഞില്ല. ‘പാമ്പും കോണിയും’ എന്ന ഒരു കളിയുണ്ടല്ലോ. അതുപോലെയായിരുന്നു കേരളത്തിന്റെ വികസനം ഇതുവരെ. ഇടതുപക്ഷം എന്ന കോണി കയറി അതിവേഗം മുന്നിലെത്തുന്നു. അഞ്ചുവര്‍ഷം തികയുമ്പോള്‍ തൊട്ടടുത്ത കളിയിലെ യൂ ഡി എഫ് സര്‍പ്പത്തിന്റെ വായിലകപ്പെട്ട് നേരെ താഴേക്ക്. ഈ കളിയില്‍ കേരളത്തിനുണ്ടായ നഷ്ടം ചെറുതൊന്നുമല്ല അതുകൊണ്ടു ഇക്കുറി തുടര്ഭരണം ഉറപ്പെന്ന് ടറെന്‍സെണ്‍ തോമസ് .,

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടി കുഞ്ഞു മാലിയില്‍ ജോസഫ് അഴിമതി ഇല്ലാത്ത നേതാവെന്നും ബിജെപി യെ തുരുത്താന്‍ യുഡിഎഫ്നെ കഴിയൂ എന്നും നേമത്തു ശ്കതനായ നേതാവ് മുരളീധരനെ നിര്‍ത്തിയതില്‍ നിന്ന് മനസിലാകുന്നത് ബി ജെ പി യുടെ ഏക എം എല്‍ എ സ്ഥാനം ഈ തെരെഞ്ഞെടുപ്പില്‍ നഷ്ടപ്പെടുമെന്ന് കുഞ്ഞു പറഞ്ഞു .

ജോസ് കെ മാണി പുതിയ മന്ത്രി സഭയില്‍ മന്ത്രി ആയിരിക്കുമെന്ന് ബേബി ഊരാളില്‍ ,പിണറായി ഭകതനല്ലയിരുന്ന താന്‍ മുഖ്യമന്ത്രിയുടെ ആരാധകനായ കഥ വിവരിച്ചു , പുറത്തു നിന്ന് കെട്ടി ഏല്പിച്ച വ്യക്തിത്തം അല്ലാ എന്നും തീര്‍ത്തും മനുഷ്യ സ്‌നേഹവും , മറ്റുള്ളവരെ കേള്‍ക്കുന്ന സ്‌നേഹ സമ്പന്നുമെന്നു പിണറായിയെ കുറിച്ച് ബേബി പറഞ്ഞു .താന്‍ അവിചാരിതമായ കേരളത്തില്‍ നിന്നുള്ള ഡല്‍ഹി വിമാന യാത്രയില്‍ പിണറായി വിജയന്റെ കൂടെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയിത അനുഭവും വിവരിച്ചു .

പ്രവാസികളെ പരിഗണിക്കുന്ന ആദ്യമുഖ്യനാണ് പിണറായി എന്നും ബേബി പറഞ്ഞു .അമേരിക്കന്‍ മലയാളീ ഡോക്ടര്‍ മാരായ എം വി പിള്ള ,ശ്യാം സുന്തര്‍ എന്നിവരുടെ സഹായത്താല്‍ കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതു പിണറായി വിജയന്റെ നിശ്ചയാധാര്‍ട്യത്തിന്റെ ഉദാഹ രണമായിരുന്നെന്നും ബേബി പറഞ്ഞു . യൂ ഡി എഫില്‍ നിന്നാല്‍ കേരളകോണ്‍ഗ്രസ് ഇല്ലാതെ ആകുമെന്ന് ഉറപ്പാണ് അതുകൊണ്ടു മാണി വിഭാഗം എല്‍ ഡി എഫില്‍ എത്തിയത് അത് രണ്ടു കൂട്ടര്‍ക്കും ഗുണകരമാണ് എന്ന് പഞ്ചായത്തു തെരെഞ്ഞെടുപ്പ് തെളിയിചൂ മാത്രമല്ല ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തില്‍ താനും പങ്കു വഹിച്ചതായി ബേബി ഊരാളില്‍ പ്രഭാഷണ മധ്യ പറഞ്ഞു ..

വര്ഷങ്ങളായി അമേരിക്കയില്‍ താമസിച്ച നാട്ടിലേക്കു തിരികെ പോയ പ്രശസ്ത സാഹിത്യകാരന്‍ മനോഹര്‍ തോമസ് പറഞ്ഞത് കേരളം മാറിയെന്നാണ് ‘എല്ലാവരും കണക്കാണ്’ എന്ന അഭിപ്രായമല്ല തനിക്കെന്നും ഇപ്പോള്‍ കേരളത്തില്‍ നല്ല റോഡും ഫ്ളൈഓവറും വന്നു കഴിഞ്ഞെന്നും, ഓഫീസുകളില്‍ കൈക്കൂലി കുറഞ്ഞതു തനിക്കു ബോധ്യപ്പെട്ടത് എന്നും മനോഹര്‍ പറഞ്ഞു . ബിജെപി യെ എവിടെയാണ് കോണ്‍ഗ്രസ് എതിര്‍ത്തിട്ടുള്ളത്, എവിടെയാണ് ഗ്യാസ് , പെട്രോള്‍ വില വര്‍ധനവില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രതിഷെതിച്ചിട്ടുള്ളത്
നാലു വോട്ടിനു വേണ്ടി കോണ്‍ഗ്രസ് എപ്പോഴും വര്‍ഗീയ കക്ഷികളുമായി കൂട്ടുപിടിക്കുമെന്നു റോബിന്‍ ചെറിയാന്‍ പറഞ്ഞു , ബിജെപി ഇന്ത്യയെ മത രാഷ്ട്രമാകുകയാണെന്ന് മോന്‍സി കൊടുമണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു ,സംവാദസാധ്യതകളുണ്ടെന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

അതുറപ്പുവരുത്താനുള്ള ജനാധിപത്യത്തിലെ അവസരങ്ങളാണ് തെരഞ്ഞെടുപ്പുകള്‍ എന്ന് ചര്‍ച്ച ഉപസംഹരിച്ചു മോഡറേറ്റര്‍ ജോസ് കാടാപുറം പറഞ്ഞു , പാന ലിസ്റ്റുകളോട് ചോദ്യങ്ങള്‍ ചോദിച്ചത് ജോസ് സ്റ്റീഫന്‍ , മനോജ് സ്റ്റീഫന്‍ ഡിബേറ്റ് പൂര്‍ണമായും വീഡിയോയും , ഫോട്ടോയും പ കര്‍ത്തിയത് കൈരളിടിവിക് വേണ്ടി ജേക്കബ് മാനുവെല്‍ (ഫെയ്ത് സ്റ്റുഡിയോ )ആയിരുന്നു ,കേരളം സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എബ്രഹാം തോമസ് എല്ലാവര്ക്കും നന്ദി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News