വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നു, കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫ് ; മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളുടെ മുദ്രാവാക്യത്തിനൊപ്പം കോണ്‍ഗ്രസ് നടക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറായില്ല. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് നീക്ക് പോക്കിന്റെ ഭാഗമായാണ്. ഇക്കാര്യം ഒ രാജഗോപാല്‍ തുറന്നു പറഞ്ഞു.യുഡിഎഫ് അന്വേഷണ കമ്മീഷനും ഇത് ശരിവെച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നടപടിയില്ല. ഈ കോണ്‍ഗ്രസ് എങ്ങനെ ബിജെപിയെ പ്രതിരോധിക്കും? പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല. എന്നാല്‍, ലീഗ് സ്ഥാനാര്‍ഥി പറയുന്നത് പൗരത്വ ദേദഗതി നിയമം നടപ്പാക്കാന്‍ ഫോറം പൂരിപ്പിച്ച് നല്‍കുമെന്ന്. ഗുരുവായൂരില്‍ ബിജെപി വോട്ടു വാങ്ങാന്‍ ശ്രമം. അതിനായാണ് ലീഗ് സ്ഥാനാര്‍ഥി ഇങ്ങനെ പറഞ്ഞത്. ബിജെപി എം പി ലീഗ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ ജയിക്കണമെന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റെ പ്രചാരണ തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു. എല്ലായിടത്തും യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമുണ്ടാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ നീക്കം നടക്കുന്നു. കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഇത് ചെയ്യുന്നു.
കാരണം അവര്‍ നടപ്പാക്കുന്നത് ആര്‍ എസ് എസ് നിലപാടാണ്. മതനിരപേക്ഷത സംരക്ഷണ പോരാട്ടത്തിന് മുന്നില്‍ എല്‍ഡിഎഫാണ്.
ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലാണ്. ആഗോള – ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുന്നു.
ഇതിനെതിരെ പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു വരികയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ നയങ്ങളെ പിന്തുണക്കുന്നു. ബിജെപി സഖ്യ കക്ഷി സര്‍ക്കാരുകളും ഈ നയത്തിനൊപ്പം നില്‍ക്കുന്നു. ഇതിനെ എതിര്‍ക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമാണ്. യുഡിഎഫ് ഭരണത്തിലും ഇതേ നയങ്ങള്‍ നടപ്പാക്കി.

കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളത്. ഇടതുപക്ഷത്തിന് മാത്രം വേറിട്ട നിലപാട്. അതുകൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്നു. വര്‍ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെട്ടു പോകുന്നു. വര്‍ഗീയതയെ ചെറുക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല.
ഭക്ഷണം വര്‍ഗീയ പ്രശ്‌നമായി ഉയര്‍ന്നു വന്നപ്പോള്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനായില്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന നയങ്ങളുടെ ഓരം പറ്റി നടക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here