കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ അതിജീവനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഒരുക്കിയ ദൃശ്യാവിഷ്‌കാര മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ലെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേരളമൊറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധികൾ മറികടന്നു. ജനങ്ങൾ എല്ലാ ഭേദങ്ങൾക്കുമതീതമായി ഈ ഈ നാടിനു കാവലായി.

യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

തുടരെത്തുടരെ വന്ന പ്രളയങ്ങൾ നമ്മെ തകർക്കുമായിരുന്നു, പക്ഷേ നമ്മൾ തകർന്നില്ല. പിന്നാലെ വന്ന കോവിഡ് മഹാമാരി നമ്മെ പട്ടിണിയിലാക്കുമായിരുന്നു, പക്ഷേ നമ്മൾ ഒരു നേരം പോലും വിശന്നിരുന്നില്ല.

കേരളമൊറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധികൾ മറികടന്നു. ജനങ്ങൾ എല്ലാ ഭേദങ്ങൾക്കുമതീതമായി ഈ ഈ നാടിനു കാവലായി. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കു ശക്തി പകർന്നു. ആ പ്രവർത്തനങ്ങളുടെ മുന്നണിയിൽ ചെറുപ്പക്കാരുടെ വലിയ നിര തന്നെയുണ്ടായി.

യുവാക്കളെ മാതൃകാപരമായി സംഘടിപ്പിച്ചു കൊണ്ട് ഡി.വൈ.എഫ്.ഐ വലിയ സംഭാവനയാണ് ഈ പ്രവർത്തനങ്ങൾക്ക് നൽകിയത്. വീണ് പോയേക്കാവുന്ന നാടിന് പുതിയ ഊർജ്ജവും ഉറപ്പുമേകാൻ അവർക്ക് സാധിച്ചു.

ഈ ഘട്ടങ്ങളിലെല്ലാം പരസ്പരം താങ്ങാകാൻ ഒരുമിച്ച് നമ്മളങ്ങിറങ്ങി. അതാണ് പ്രതിസന്ധികൾ മറികടന്ന് പുരോഗതിയുടെ പാതയിൽ മുന്നേറാൻ കേരളത്തിന് ഇന്ധനമായത്.

ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ ഈ ദൃശ്യാവിഷ്കാരം നമ്മുടെ അതിജീവനത്തെ ഓർമിപ്പിക്കുന്ന ഒന്നാണ്. ഇത് ഞാൻ നാടിന് സമർപ്പിക്കുന്നു. ഒരുമയെക്കുറിച്ചുള്ള അഭിമാനത്തോടെ, ഉറപ്പോടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here