കൊറോണയേക്കാള്‍ വലിയ വൈറസാണ് ബിജെപി – ആര്‍എസ്എസ് ഇരട്ട വൈറസ്: തുറന്നടിച്ച് ബൃന്ദ കാരാട്ട്

സ്ത്രീകളെ പരിഗണിച്ചത് ഇടത് മുന്നണി മാത്രമാണെന്ന് ബൃന്ദ കാരാട്ട്. വീട്ടുജോലി ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം ചരിത്രപരം. ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയ തലത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്യ

കൊറോണയേക്കാള്‍ വലിയ വൈറസാണ് ബിജെപി – ആര്‍എസ്എസ് ഇരട്ട വൈറസ്. മോദിയാണ് ഇരട്ട വൈറസിന്റെ നേതാവ്. ഇന്ന് കേരളത്തിലെത്തിയ മോദിയില്‍ നിന്ന് ഒന്നും കേരളത്തിന് ലഭിച്ചില്ല.

അഹങ്കാരിയായ മോദി കേരളത്തിന്റെ നേട്ടങ്ങളെ മന:പൂര്‍വം തിരസ്‌കരിച്ചു. മഹത്തായ സംസ്‌കാരമാണ് കേരളത്തിനുള്ളത്. മോദി എന്ത് സംസ്‌കാരമാണ് പഠിപ്പിക്കുന്നതെന്നും ബൃന്ദ ചോദിച്ചു.

കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് മോദിയുടേത്. കര്‍ഷകരെയും പൊതുജനങ്ങളെയും ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് പിണറായിയുടേത്. കേരളത്തിലെ പെന്‍ഷന്‍ വര്‍ധന അഭിനന്ദാര്‍ഹം. രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ കോണ്‍ഗ്രസിന് പ്രതികരണ ശേഷി നഷ്ടപ്പെടുന്നു.

എം പിമാര്‍ മൗനം പാലിക്കുന്നു. ബിജെപിയെയും കോണ്‍ഗ്രസിനെയും കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണമില്ല. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം കോണ്‍ഗ്രസിനെ കണ്ടുകൊണ്ടുള്ളതാണ്.

ഗുരുവായൂരിലെ ബി ജെ പി- കോണ്‍ഗ്രസ് സഖ്യം പരസ്യമാണ്. സുരേഷ് ഗോപി ഇത് തുറന്ന് പറഞ്ഞു. മലയാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ട് വലിയ അപകടകരം.

ഈ വൈറസ് കൂട്ടുകെട്ടിനെ തുരത്താന്‍ എല്‍ഡിഎഫ് സാനിറ്റൈസറിനേ കഴിയൂ. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ ഈ വൈറസിനൈ തുരത്താം. ഇടത് മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here