കെ ബാബു സൂക്ഷിക്കേണ്ടത് കോൺഗ്രസുകാരെ ; വോട്ടോഗ്രാഫില്‍ രഞ്ജിപണിക്കരും ജോണ്‍ ബ്രിട്ടാസും

കെ ബാബു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസുകാരെയെന്ന് രഞ്ജിപണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് രഞ്ജിപണിക്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടിക്ക് കെ ബാബുവിനെ വിട്ടിട്ട് ഒരു കളിയുമില്ല. ബാബു എല്ലാകാലത്തും പ്രബലനായ ഒരു ഒരാളാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ എല്ലാവരും ബാബുവിന്റെ രാഷ്ട്രീയ അസ്തമനം ആണ് പ്രതീക്ഷിച്ചത്.

ആ പരാജയം ഏറ്റവും കൂടുതല്‍ അത് ബാധിച്ചത് ബാബുവിനെ പേഴ്‌സണാലിറ്റിയെ തന്നെയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പൊതുവേ ഉണ്ടായിരിക്കുന്ന ഒരുതരം പ്രസരിപ്പ് നല്ലരീതിയില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു ബാബു.

എന്നാല്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ബാബു ഉള്‍വലിയുകയായിരുന്നു. ആ തെരഞ്ഞെടുപ്പ് വിധിയ്ക്ക് കീഴടങ്ങുകയും പൊതുജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ബാബു.

ഈ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നുണ്ടെങ്കില്‍ ആ ഒരു സ്ഥാനാര്‍ഥി ബാബുവാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അതുകൊണ്ടുതന്നെ ബാബുവിന്റെ സീറ്റ് വിജയിപ്പിച്ചെടുക്കുക എന്നത് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് യുഡിഎഫിനെ സംബന്ധിച്ച് ഒരു വലിയ അഭിമാന പ്രശ്‌നമാണ്.

കോണ്‍ഗ്രസിന് എറണാകുളം ജില്ലയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ട്. അതിലൊന്നാണ് കെ വി തോമസ് ഇടഞ്ഞ് നില്‍ക്കുന്നത്. കെ വി തോമസിന് ഒരു രീതിയില്‍ ഒതുക്കി നിര്‍ത്തുകയാണ് പാര്‍ട്ടിയില്‍

സത്യത്തില്‍ 2016 തന്നെയാണ് 2020 ല്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. ശബരിമല തന്നെയാണ് ബാബുവിന്റൈ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധം.

തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ വലിയ പ്രാവീണ്യമുള്ള ഒരാള്‍ തന്നെയാണ് ബാബു. അങ്ങനെയുള്ള ബാബുവിന്റെ തിരിച്ചു വരല്‍ കോണ്‍ഗ്രസിന് അകത്തുള്ള ഗ്രൂപ്പുകള്‍ എങ്ങനെ നോക്കി കാണുന്നു എന്നുള്ളതാണ് വലിയ പ്രശ്‌നം.

അത് ഈ തിരഞ്ഞെടുപ്പിനെ ബാധിക്കും. യാഥാര്‍ത്ഥ്യത്തില്‍ ബാബു ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസുകാരാണ് എന്നാണ് രഞ്ജിപണിക്കരും ജോണ്‍ ബ്രിട്ടാസും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News