
സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി നെറ്റ്വര്‍ക്കിലെ അഭൂത പൂര്‍വമായ തിരക്ക് കാരണം പല ഓഫിസുകളിലും ബില്ലുകളും ചെക്കുകളും ഇ-സബ്മിറ്റ് ചെയ്യാന്‍ പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിക്കുകയാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ഇ- സബ്മിറ്റ് ചെയ്ത ബില്ലുകളുടെ പ്രിന്റ് ഔട്ട് അതിനു ശേഷം ബന്ധപ്പെട്ട ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതാണ് .മന്ത്രി പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ട്രഷറി നെറ്റ്വര്‍ക്കിലെ അഭൂത പൂര്‍വമായ തിരക്ക് കാരണം പല ഓഫിസുകളിലും ബില്ലുകളും ചെക്കുകളും ഇ-സബ്മിറ്റ് ചെയ്യാന്‍ പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടു.ആയതിനാല്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിക്കുകയാണ് . ഇ- സബ്മിറ്റ് ചെയ്ത ബില്ലുകളുടെ പ്രിന്റ് ഔട്ട് അതിനു ശേഷം ബന്ധപ്പെട്ട ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here