പി ടി തോമസിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പിരിവ്

പി ടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാപ്പിരിവ്. തെരഞ്ഞെടുപ്പ് ചെലവിനായി മീന്‍കച്ചവടക്കാരനില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത് അയ്യായിരം രൂപ.

പണം നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മത്സ്യങ്ങള്‍ വലിച്ചെറിയുകയും കട അടിച്ചുപൊളിക്കുകയും ചെയ്തു. മീന്‍കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടക്കം കൈരളി ന്യൂസിന് ലഭിച്ചു.

പി ടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലാണ് കോണ്‍ഗ്രസിന്‍റെ ഗുണ്ടാപ്പിരിവ് എന്നതാണ് ശ്രദ്ധേയം. 5000 രൂപ പിരിവ് ചോദിച്ചതോടെ നല്‍കാനാവില്ലെന്ന് പറഞ്ഞ മീന്‍ കച്ചവടക്കാരനായ അപ്പുവിനെ ഭീഷണിപ്പെടുത്തി മത്സ്യങ്ങള്‍ വലിച്ചെറിഞ്ഞ് കട തല്ലിപ്പൊളിച്ചു.

സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായ മന്‍സൂര്‍ പാടിവട്ടത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സ്ഥിരമായി പിരിവ് നല്‍കാറുണ്ടെന്നും ഇത്തവണ വലിയ തുക ചോദിച്ചതുകൊണ്ടാണ് കൊടുക്കാന്‍ ക‍ഴിയാത്തതെന്നും അപ്പു പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലുള്‍പ്പെടുന്ന പാടിവട്ടം ജംഗ്ഷനില്‍ പട്ടാപ്പകലാണ് സംഭവം അരങ്ങേറിയത്. പിരിവ് നല്‍കാതെ കച്ചവടം അനുവദിക്കില്ലെന്ന ഭീഷണിയും നേതാക്കള്‍ മു‍ഴക്കിയതായി അപ്പു പറയുന്നു.

നാട് നന്നാകാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യവുമായി പി ടി തോമസ് മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍, മറുവശത്ത് നേതാക്കന്മാര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി പാവങ്ങളെ ഭീഷണിപ്പെടുത്തി പോക്കറ്റടിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here