‘സന വര’പിണറായി വിജയന് സമ്മാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് ‘സന വര’ സമ്മാനിച്ച് ഗ്രാന്റ്മാസ്റ്റര്‍ സന എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ ഗ്രാന്റ് മാസ്റ്റര്‍ അംഗീകാരം ലഭിച്ച സന തന്റെ കലാസൃഷ്ടി മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. സന വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മനോഹരമായ ചിത്രമാണ് അദ്ദേഹത്തിന് പൊതു വേദിയില്‍ സമ്മാനിച്ചത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മോണോക്രോം ടൈപ്പോഗ്രാഫിക് പോര്‍ട്രയിറ്റിനായിരുന്നു സനയ്ക്ക് ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ ഗ്രാന്റ് മാസ്റ്റര്‍ ബഹുമതി ലഭിച്ചത്.

മമ്മൂട്ടി അഭിനയിച്ച 331 സിനിമാ പേരുകള്‍ ഉപയോഗിച്ച് 23 മിനുട്ട്് കൊണ്ട് എ3 ഷീറ്റില്‍ ലൈവ് ആയി ചിത്രം വരച്ചാണ് സനയുടെ വര ( സന വര) ഈ ബഹുമതി നേടിയെടുത്തത്. ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ ബഹുമതിയും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here