ഭരണ തുടർച്ചയിലൂടെ കേരളം പുതുചരിത്രം എഴുതും: പ്രൊഫ: മുഹമ്മദ് സുലൈമാൻ

കോഴിക്കോട്: ഓരോ തിരഞ്ഞെടുപ്പിന് ശേഷവും സർക്കാറുകൾ മാറിവരുന്ന പതിവ് തെറ്റച്ച് എൽഡിഎഫ് തുടർഭരണത്തിന്ന് കേരളജനത തയ്യാറായതായി ഐഎൻഎൽ ദേശീയ പ്രസിഡൻ്റ് പ്രൊഫ മുഹമ്മദ് സുലൈമാൻ പറഞ്ഞു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിൻ്റെ തിരഞ്ഞെടുപ്പ് റാലി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും ബിജെപി ഇതര സംസ്ഥാന സർക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള മോദി – അമിത്ഷാ കൂട്ടുകെട്ടിനെതിരെയുള്ള മുഖമടച്ച പ്രഹരമാകും ജനവിധി.

മതനിരപേക്ഷതയിലും വികസന ക്ഷേമ പ്രവർത്തനത്തിലും ഇന്ത്യക്ക് മാതൃകയാണ് കേരളത്തിലെ പിണറായി സർക്കാർ. ഈ സർക്കാർ തുടരേണ്ടത് ഇടതുപക്ഷത്തിൻ്റെ മാത്രം ആവശ്യമല്ല.

ഇന്ത്യയിലെ മതനിരപേക്ഷ- ന്യുനപക്ഷങ്ങളുടെ ആവശ്യമാണ് അദ്ദേഹം പറഞ്ഞു. സിഎഎ എൻആർസി ഫോം പൂരിപ്പിക്കാൻ ലീഗ് തുടങ്ങുന്ന ഹെൽപ്പ് ഡസ്ക് സംഘ്പരിവാറുമായി തയ്യാറാക്കിയ വോട്ടുകച്ചവടത്തിൻ്റെ ഭാഗമാണ്.

പ്രിയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐഎൻഎൽ ദേശീയ സമിതി അംഗം അൻവർസാദത്ത് പ്രസംഗം പരിഭാഷപ്പെടുത്തി. മേലടി നാരായണൻ, ഷർമദ്ഖാൻ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ എൻ ജയഷീല, കെ ടി അലവി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here