വിഷു-ഈസ്റ്റര്‍ കിറ്റ് വിതരണം ആരംഭിച്ചു; സ്പെഷ്യല്‍ അരി വിതരണം ഇന്നുമുതല്‍

ഏപ്രിലിലെ വിഷു, ഈസ്‌റ്റർ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണം ആരംഭിച്ചു. വിഷു‌, ഈസ്‌റ്റർ ആഘോഷങ്ങൾക്ക്‌ മുമ്പ്‌ പരമാവധി ആളുകൾക്ക്‌ കിറ്റ്‌ ലഭ്യമാക്കാനാണ്‌ വിതരണം നേരത്തെയാക്കിയത്‌.

കിറ്റ്‌ എത്താത്ത റേഷൻ കടകളിൽ ഉടൻ എത്തിക്കുമെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ അധികൃതർ അറിയിച്ചു. ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം ബുധനാഴ്‌ച അവസാനിക്കും.

മാർച്ചിലെ കിറ്റ്‌ വാങ്ങാത്തവർക്ക്‌ ഇപ്പോൾ വാങ്ങാം‌. ഒരു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചെണ്ണയും പയർ വർഗങ്ങളുമുൾപ്പടെ 14 ഇനമാണ്‌ കിറ്റിലുള്ളത്‌.

സംസ്ഥാനത്തെ മുൻഗണനേതര റേഷൻ കാർഡുകാർക്ക്‌ 10 കിലോഗ്രാം വീതം അരി 15 രൂപ നിരക്കിൽ ബുധനാഴ്‌ച മുതൽ നൽകും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. 24.96 ലക്ഷം നീല കാർഡുകാർക്കും 25.92 ലക്ഷം വെള്ള കാർഡുകാർക്കും കുറഞ്ഞ നിരക്കിൽ അരി ലഭിക്കും.

കോവിഡ്‌ പ്രതിസന്ധിയെതുടർന്ന്‌ സംസ്ഥാന സർക്കാർ 2020 ഏപ്രിൽ മുതൽ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റർ കിറ്റും‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News