വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. പട്ടികയില്‍ ഇരട്ടിപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരുന്നു.
വോട്ടര്പടിടകയില് തിരുത്തുകള്‍ ഇനി സാധ്യമല്ലെന്നും കൃത്രിമമില്ലാത്ത രീതിയില്‍ വോട്ടിംഗ് ഉറപ്പുവരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ 3.43 ലക്ഷം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ആരോപിച്ചുകൊണ്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
38586 വോട്ടുകളില്‍ മാത്രമാണ് ഇരട്ടിപ്പുണ്ടായിട്ടുള്ളതെന്ന് പട്ടിക പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു. ആരും ഇരട്ട വോട്ടുകള്‍ ചെയ്യാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായും കമ്മീഷന് കോടതിയെ അറിയിച്ചു. അതേസമയം വോട്ട് ഇരട്ടിപ്പിനെ രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷം. എന്നാല്‍ ഇരട്ടവോട്ടുകളുടെ പട്ടിക പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.
ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയുടെ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ ഇരട്ടവോട്ട് പട്ടികയില്‍ പെട്ടത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം വലിയതോതില്‍ ഇരട്ടവോട്ടുകള്‍ ചേര്‍ക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ തെളിവുകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് വോട്ടുകളാണ് ഇരട്ടിപ്പ് പട്ടികയില്‍ ഏറെയും.
അതേസമയം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ സംസ്താന മുഖ്യമന്ത്രിക്കെതിരെ കൃത്രിമ മൊഴിനല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളെ സമ്മര്‍ദം ചെലുത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ ഉള്‍പ്പെടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇഡിയുടെ ഹര്‍ജി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here