ഇടതുപക്ഷത്തിനെതിരെ സംസാരിക്കുമ്പോള്‍ രാഹുലിനും, മോദിക്കും, പ്രിയങ്കയ്ക്കുമെല്ലാം ഒരേ സ്വരം; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമെന്നും എസ്ആര്‍പി

1957 ലെ പോലെ പ്രധാനമായൊരു തെരഞ്ഞെടുപ്പിനെയാണ് ഇത്തവണ കേരളം നേരിടുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കൈരളി ന്യൂസിനോട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യവച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും എസ്ആര്‍പി പറഞ്ഞു.

എകെ ആന്‍റണിക്ക് ഇപ്പോള്‍ ദുര്‍വാസാവിന്‍റെ സ്വഭാവമാണെന്നും ചിലപ്പോള്‍ മുന്‍കോപത്തില്‍ എന്തൊക്കെയോ വി‍ളിച്ചുപറയുകയാണെന്നും തുടര്‍ഭരണം സര്‍വനാശത്തിനാണെന്ന പ്രസ്താവനയില്‍ ക‍ഴമ്പില്ലെന്നും എസ്ആര്‍പി പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നതില്‍ മോദിക്കും രാഹുലിനും പ്രിയങ്കയ്ക്കുമെല്ലാം ഒരേ ശബ്ദമാണെന്നും. കേന്ദ്രസര്‍ക്കാര്‍ അധികാരമുപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇതിന് തെളിവാണെന്നും എസ്ആര്‍പി കണ്ണൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News