പ്രിയങ്കാ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി; കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കും അറിയാം

കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട് പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണെന്നും കോര്‍പറേറ്റുകള്‍ തടിച്ചുകൊ‍ഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിൽ എത്തുന്ന കോൺഗ്രസ് നേതാക്കൾ ബി ജെ പി ക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാൻ തീരുമാനിച്ചത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഡി സർക്കാർ കോൺഗ്രസ്സ് നയങ്ങൾ തീവ്രമാക്കി നടപ്പാക്കിയെന്നും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നതിന് തുടക്കം കുറച്ചതും കോൺഗ്രസാണെന്നും കോണ്‍ഗ്രസ് നയങ്ങള്‍ കുറച്ചുകൂടെ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News