തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത്.

പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടക്കുണനതായി സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദോഗസ്ഥരെ കയർ ഊരി വിടുന്നും എന്നും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 15 പോസ്റ്റൽ വോട്ട് ആവിയായി പോയതായും കെ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഇരട്ട വോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തി.

ഇരട്ട വോട്ടില്‍ കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റാണെന്നും ശരിയായ കണക്കുകള്‍ തന്‍റെ പക്കലുണ്ടെന്നും അവ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News