നേമത്ത് പ്രിയങ്കാ ഗാന്ധി എത്താത്തതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍; പ്രചാരണത്തിനെത്തുമെന്ന് പ്രിയങ്കാ ഗാന്ധി

പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താത്തതില്‍ കെ മുരളീധകരന്‍ അതൃപ്തി അറിയിച്ചു. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്.

നേമത്ത് വന്നില്ലെങ്കില്‍ മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. വി മുരളീധരന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് പ്രിയങ്കാ ഗാന്ധി നേമത്തും വട്ടിയൂര്‍ക്കാവിലും പ്രചാരണത്തിനെത്തുമെന്നാണ് അറിയാന്‍ ക‍ഴിഞ്ഞത്.

കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് എംപിയായ കെ മുരളീധരന്‍ നേമത്ത് മത്സരത്തിനിറങ്ങിയത്. ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ ആരും തയ്യാറാവാതിരുന്ന ഘട്ടത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് കെ മുരളീധരന്‍ എത്തുന്നത്.

എന്നിട്ടും കേന്ദ്ര നേതാക്കളോ സംസ്ഥാന നേതാക്ക‍ളോ മണ്ഡലത്തില്‍ പ്രചാരണത്തിലെത്താതില്‍ കെ മുരളീധരന്‍ അസംതൃപ്തനാണ്. ഈ അതൃപ്തി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് ഉറപ്പ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News