മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വ്യവസായിയും രംഗത്ത്

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ ദിനേശ് മേനോനും രംഗത്ത്. അഞ്ചു കേസുകളില്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയ കാപ്പനെതിരെയുളള ഏഴ് കേസുകള്‍ ഇനിയും കോടതി തീര്‍പ്പാക്കിയിട്ടില്ല. ഇതില്‍ അഞ്ചു കേസുകളില്‍ ജാമ്യമെടുത്തിട്ടുണ്ട്.

എറണാകുളം മജിസ്ട്രേട്ട് കോടതിയില്‍ ഐപിസി 420 വകുപ്പ് പ്രകാരം കുറ്റകരമായ വിശ്വാസ ലംഘനത്തിന് വഞ്ചനാ കേസ് ഫയല്‍ ചെയ്തതായും ദിനേശ് മേനോന്‍ അറിയിച്ചു. മടങ്ങിയ ചെക്ക് കേസുകളിലെ മാത്രം ബാധ്യത 4.17 കോടിരൂപയാണ്. മാണി സി കാപ്പന്റെ സ്വത്തു വകകളെയും ചെക്ക് ഇടപാടുകളെയും കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

അലബാദ് ബാങ്ക് ഉദ്യോഗഗസ്ഥരുടെ സഹായത്തോടെ വ്യാജ പദ്ധതി രേഖകള്‍ സമര്‍പ്പിച്ച് 9.71 കോടി രൂപ വായ്പ നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും മേനോന്‍ അറിയിച്ചു. അലഹബാദ് ബാങ്ക് ഡയറക്ടര്‍മാര്‍ മാണി സി കാപ്പന്‍, ചെറിയാന്‍ മാണി കാപ്പന്‍, ആലീസ് മാണി കാപ്പന്‍ എന്നിവര്‍ക്കെതിരെയാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മറികടന്ന് വായ്പ നേടിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.

സുതാര്യവും സത്യസന്ധവുമായ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നതിനാലാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും കാപ്പന്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്്. മേഘാലയിലെ പാട്ടഭൂമിയുടെ നിലവിലെ ബാധ്യത 18 കോടിയോളം രൂപയാണ്. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തിലെല്ലന്ന് അവര്‍ ആരോപിച്ചു. ഇത് പാട്ടകരാര്‍ രജിസ്ട്രര്‍ ചെയ്യാത്ത ഭൂമിയാണ്.
പാലായില്‍ കാപ്പന്‍ നഗര്‍ പദ്ധതിയില്‍ പത്തുകോടിയോളം രൂപ വിദേശ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പത്രങ്ങളില്‍ ബഹുവര്‍ണ പരസ്യം നല്‍കിയുളള പദ്ധതി ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News