സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സന്ദീപ് പരാതി നല്‍കിയിരുന്നു. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ജയിലിലെത്തി മൊഴിയെടക്കാന്‍ അനുവാദം തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി എന്‍ ഐ എ കോടതിയാണ് ജാമ്യം നല്‍കിയത്.

സന്ദീപിനെ എന്‍ഐഎ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതേസമയം കസ്റ്റംസ്, ഇ ഡി കേസുകളുള്ളതിനാല്‍ സന്ദീപിന് പുറത്തിറങ്ങാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News