യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ല ; എ എസ് രാധാകൃഷ്ണന്‍

യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ലെന്ന് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എ എസ് രാധാകൃഷ്ണന്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് എല്‍ ഡി എഫില്‍ പ്രവര്‍ത്തിക്കുന്നത് ജനതാ പാര്‍ട്ടികള്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാറിന്റെ വിജയം ഇടത് പക്ഷത്തിന് കരുത്ത് പകരും.ദുരന്ത സമയങ്ങളില്‍ പോലും രാഷ്ട്രീയനേട്ടത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനതാദള്‍ യു സംസ്ഥാന സെക്രട്ടറി ജനറല്‍ ജനറല്‍ ജയകുമാര്‍ എഴുത്തുപള്ളിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here