നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പൊതു പര്യടനം തുടരുന്നു.വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചും നാട്ടുകാരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയുമാണ് മുഖ്യമന്ത്രി മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്.

കേരള പര്യടനം പൂര്‍ത്തിയാക്കി പ്രചരണത്തിന്റെ അവസാന ലാപ്പില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് സജീവമായിരിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള മണ്ഡല പര്യടനമാണ് പുരോഗമിക്കുന്നത്.ആവേശകരമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത്

നാട്ടിന്‍ പുറങ്ങളിലെ ചെറു സ്വീകരണ യോഗങ്ങള്‍ പോലും ജന പങ്കാളിത്തം കൊണ്ട് വലിയ പൊതു യോഗങ്ങളായി മാറുന്നു.എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചും പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയുമായിരുന്നു മുഖമന്ത്രിയുടെ പ്രസംഗം.

16 കേന്ദ്രങ്ങളിലാണ് പര്യടനത്തിന്റെ ആദ്യ ദിനത്തില്‍ സ്വീകരണം.പരസ്യ പ്രചാരണംരണം അവസാനിക്കുന്ന നാലാം തീയതി വരെ ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ പര്യടനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News