കോവിഡ് പ്രതിരോധം: സ്പുട്നിക് വി, വാക്സിന് അനുമതി നൽകുമെന്ന് സൂചന

കോവിഷീൽഡിനും കോവാക്സിനും ശേഷം കോവിഡ് പ്രതിരോധത്തിനായി സ്പുട്നിക് വി, വാക്സിന് അനുമതി നൽകിയേക്കുമെന്ന് സൂചന. വാക്സിൻ നിമ്മാണത്തിന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ. റെഡ്ഡിസിന്റെ  അപേക്ഷ വിദഗ്ദ സമിതി ഇന്ന് പരിഗണിച്ചേക്കും.

റഷ്യൻ നിർമ്മിത സ്പുട്‌നിക് വിക്ക് അടിയന്തര ഉപയോഗ അനുമതി നൽകണോയെന്ന് സമിതി തീരുമാനിക്കും. സ്പുട്നിക് വാക്സിൻ 91.6% ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായാണ് നിർമ്മാതാക്കളുടെ അവകാശവാദം.

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും അരലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 53,840 കേസുകളും 354 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നാളെ ആരംഭിക്കും.  ഇന്നലെ മാത്രം 53,480 പേർക്ക് കൂടി വൈറസ് ബാധിച്ചു. 354 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന കേസുകളിൽ ഒന്നാമത്. 27,918 പേർക്ക് കൂടി സംസ്ഥാനത്ത് കോവിഡ് ബാധിച്ചു.

139 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതിനിടെ രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം ആറു കോടി 30 ലക്ഷം കടന്നു. ആകെ കേസുകളിൽ 84 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം അടക്കം 8 സംസ്ഥാനങ്ങളിൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News