നെയ്യാറ്റിന്‍കരയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി

നെയ്യാറ്റിന്‍കര അമരവിളയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപ പിടികൂടി. തമിഴ് നാട്ടില്‍ നിന്ന്‌കൊണ്ട് വന്ന് പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടുവരികയായിരുന്ന രേഖകളില്ലാത്ത 23ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശി ദാമോദറിനെ കസ്റ്റഡിയില്‍ എടുത്തു.

പതിവായി എക്‌സൈസ് സംഘം നടത്തിവരുന്ന വാഹന പരിശോധനയ്ക്കിടയില്‍ ആണ് ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പണം കണ്ടെത്തിയത്. എന്നാല്‍ പണത്തിന്റെ ഉറവിടം എവിടെ നിന്നെന്നോ വിവരമോ വ്യക്തമായ രേഖകളോ പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

പിടികൂടിയ തുക ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌കോഡിനു കൈമാറും. പിടി കൂടിയ 23 ലക്ഷം രുപ തിരഞ്ഞെടുപ്പ് സംബന്ധമായാണോ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ടതാണോ എന്ന അന്വേഷണം നടക്കുകയാണെന്നും തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ അനധികൃതമായി സ്വര്‍ണ്ണം, പണം നടക്കുന്നു എന്നും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News