ചെന്നിത്തലയ്‌ക്ക്‌ തിരിച്ചടി; ഇരട്ടവോട്ടിൽ തെര. കമീഷൻ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു

ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജിയിലാണ് കോടതി വിധി.

ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News