വിനോദിനി ബാലകൃഷ്ണന്‍റേത് സ്വന്തം ഐ ഫോണ്‍ എന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഫോണ്‍ തന്നെയെന്ന് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. വിനോദിനിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

വിനോദിനിയും സന്തോഷ് ഈപ്പനും ഐ ഫോണ്‍ വാങ്ങിയത് കവടിയാറിലെയും സ്റ്റാച്യുവിലെയും കടയില്‍ നിന്നാണ്. എന്നാല്‍ ഈ രണ്ട് കടയുടമകളും ഫോണ്‍ വാങ്ങിയത് സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നും.

കേന്ദ്രഅന്വേഷണ സംഘത്തിന് ഇവിടെ നിന്നും രണ്ട് ഫോണുകളുടെയും ഐ എം ഇ ഐ നമ്പറും നല്‍കിയതാകാം ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here