ചെന്നിത്തലയ്ക്ക് മറുപടി: ഇഎംസിസിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കി; ഉത്തരവ് പുറത്ത്

ഇഎംസിസിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്.ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്തായത്. ഫെബ്രുവരി 26 ന് തന്നെ ധാരണാപത്രം റദ്ദാക്കിയതായാണ് ഉത്തരവിലുള്ളത്.

ഇഎംസിസിയുമായി അസന്റ് 2020 ല്‍ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. 2020 ഫെബ്രുവരി 28ന് ഒപ്പിട്ട അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News