12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവരില്‍ വാക്​സിന്‍ 100 ശതമാനം ഫലപ്രദമെന്ന്​ ഫൈസര്‍

12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവരില്‍ കോവിഡ്​ വാക്​സിന്‍ 100 ശതമാനം ഫലപ്രദമെന്ന​ അവകാശവാദവുമായി ബയോടെക്​-​ഫൈസര്‍. അടുത്ത അധ്യയന വര്‍ഷത്തിന്​ മുമ്ബ്​ വിദ്യാര്‍ഥികള്‍ക്ക്​ വാക്​സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജന്‍സികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസര്‍ അധികൃതര്‍ അറിയിച്ചു.

2,260 കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍ കോവിഡിനെതിരെ വാക്​സിന്‍ 100 ശതമാനം ഫലപ്രദമാണെന്ന്​ കമ്ബനി പ്രസ്​താവനയില്‍ അറിയിച്ചു. ഈ വിവരങ്ങള്‍ യു.എസ്​ എഫ്​.ഡി.എയുമായി പങ്കുവെക്കും. മറ്റ്​ ഏജന്‍സികളേയും പഠനഫലങ്ങളുമായി സമീപിക്കുമെന്ന്​ ഫൈസര്‍ വ്യക്തമാക്കി .അതെ സമയം നേരത്തെയുള്ള പഠനങ്ങളില്‍ ഫൈസര്‍ വാക്​സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News