
ക്രൈംബ്രാഞ്ച് കേസില്‍ ഇ ഡിക്ക് തിരിച്ചടി. ഇ ഡിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
അതേ സമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ സന്ദീപ് നായരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു.
ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇ ഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്.എന്നാല്‍ സ്റ്റേ നല്‍കാനാവില്ലെന്നറിയിച്ച കോടതി അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.
അതേ സമയം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതുള്പ്പടെയുള്
അന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുമെന്നും ഇത് തടയണമെന്നും ഇ ഡി ആവശ്യപ്പെട്ടിരുന്നു.കൂടാതെ കേസ് ഡയറിയും വിശദാംശങ്ങളും ഹാജരാക്കാന്‍ നിര്ദേശിക്കണമെന്നാവശ്യപ്പെട്
എന്നാല്‍ ഇത്തരത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു.
അന്വേഷണത്തില്‍ കാലതാമസം വരുത്തി തെളിവ് ഇല്ലാതാക്കാന്‍ ഇ ഡി ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കരുതെന്ന് നിര്‍ദേശിച്ച കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം നിരസിക്കുകയായിരുന്നു.
ഹര്‍ജി പരിഗണിക്കുന്നത് ആടുത്തമാസം 8ലേക്ക് മാറ്റി.അതേ സമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ സന്ദീപ് നായരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ജയിലിലെത്തി സന്ദീപിന്‍റെ മൊഴിയെടുക്കാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ്,അനുമതി നല്‍കിയത്.
രണ്ട് ദിവസങ്ങളിലായി മൊഴിയെടുക്കാനാണ് അനുമതി ലഭിച്ചത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ എറണാകുളം സെഷന്‍സ് ജഡ്ജിക്ക് പരാതി അയച്ചിരുന്നു.
ഇ ഡിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി സന്ദീപ് നായരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.ഇതിന്‍റെ ഭാഗമായാണ് ജയിലില്‍ വെച്ച് മൊഴിയെടുക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here