വളരെയധികം കാത്തിരിക്കുന്ന ക്രൈം ഡ്രാമ ‘ജോജി’ അമസോണ്‍ പ്രൈം വീഡിയോ പ്രദര്‍ശനത്തിനെത്തിക്കുന്നു

ക്രൈം ഡ്രാമ ജോജിയുടെ ഡയറക്റ്റ്-ടു-സര്‍വീസ് ഗ്ലോബല്‍ പ്രീമിയര്‍ പ്രഖ്യാപിച്ച്‌ ആമസോണ്‍ പ്രൈം വീഡിയോ. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്ന ഒരു ക്രൈം ഡ്രാമയാണിത്. ശ്യാം പുഷ്കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ക്രൈം മൂവിയില്‍ ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എത്തുന്നു . ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായാണ് 2021 ഏപ്രില്‍ 7 മുതല്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഷേക്സ്പിയറുടെ ട്രാജഡി നാടകമായ മക്ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകള്‍ ഉള്‍പ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. . സമ്ബന്ന കര്‍ഷക കുടുംബത്തിലെ ഇളയ മകനും എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ടും എന്നാല്‍ അതിസമ്ബന്നനായ എന്‍ആര്‍ഐ ആകണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത് . പക്ഷേ, അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രവും കാരണം, കുടുംബത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെത്തുടര്‍ന്ന് തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു.

എന്റെ കഥാപാത്രത്തെക്കുറിച്ചും അവന്റെ യാത്രയെക്കുറിച്ചും അറിഞ്ഞ നിമിഷം, ഞാന്‍ ഈ സിനിമയുടെ ഭാഗമാകണമെന്ന് ഞാനുറപ്പിച്ചു . അസാധാരണമായ ട്വിസ്റ്റുകളുള്ള സിനിമകള്‍ കാണാന്‍ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് , കൂടാതെ ജോജി തീര്‍ച്ചയായും ഒരുപാട് സര്‍പ്രൈസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . എന്റെ കഥാപാത്രത്തിന്റെ സ്വഭാവം മനസിലാക്കാനും അത് ആയിത്തീരാനും എനിക്ക് മതിയായ സമയം ഞാന്‍ നല്‍കി , കാരണം ജോജി അത്തരമൊരു കഥാപാത്രമാണ്. അതുകൊണ്ടാണ് ആ കഥാപാത്രം രസകരവും ആകര്‍ഷകവുമായത് . ജോജി ആമസോണ്‍ പ്രൈം വീഡിയോ പ്രീമിയര്‍‌ ചെയ്യുന്നത്തിന്റെ ആവേശത്തിലാണ് ഞാന്‍ , ലോകമെമ്ബാടുമുള്ള കാഴ്ചക്കാര്‍ക്ക് ഞങ്ങളുടെ ക്രൈം ഡ്രാമ ആസ്വദിക്കാന്‍ കഴിയും. ” .ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ അവാര്‍ഡ് നേടിയ നടന്‍ ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിലിന് പുറമെ ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ്, , ഉണ്ണിമായ, ബേസില്‍ ജോസഫ് , സണ്ണി പി എന്‍ എന്നിവരും ജോജിയിലെ മികച്ച കഥാപാത്രങ്ങളാണ്, ആകാംഷയോടെ സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്റെ അനുഭവം പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News