ഒമാനില്‍ അപ്പാര്‍ട്​മെന്‍റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

ഒമാനില്‍ അ​പ്പാ​ര്‍​ട്​​മെന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ന്‍ മ​ബേ​ല മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ നി​സ്സാ​ര പ​രി​ക്കോ​ടെ ഒ​രാ​ളെ ര​ക്ഷി​ച്ച​താ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു.

മ​ര​ണ​പ്പെ​ട്ട​വ​രും പ​രി​ക്കേ​റ്റ​വ​രും ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന വി​വ​രം വ്യ​ക്ത​മ​ല്ല. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​െന്‍റ ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഹൈ​ഡ്രോ​ളി​ക്​ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News