ജനമനസ്സിൽ ഇടമുറപ്പിച്ച്‌ അനിൽകുമാർ

ജനകീയ സർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും കപട വികസനങ്ങൾക്കുമെതിരെ ജനജാഗ്രത ഉണർത്തിയും എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലാകെ തരംഗമാകുന്നു. കഴിഞ്ഞദിവസം വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്‌ടമുണ്ടായ ചിങ്ങവനം, പള്ളം പ്രദേശത്തെ വീടുകൾ അനിൽകുമാർ സന്ദർശിച്ചു. കാലതാമസമില്ലാതെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്ന് വീട്ടുകാർക്ക് ഉറപ്പും നൽകി. ശേഷം കാരമൂട്ടിൽനിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ ബുക്കാന, പന്നിമറ്റം, നിർമിതി കോളനി, പള്ളത്ത്ശ്ശേരി, ആക്കളം, പോളച്ചിറ, ലക്ഷംവീട്, പഞ്ചായത്ത്പറമ്പ്, ചിങ്ങവനം ചന്തക്കവല, എഫ്എസിടി കടവ്, അറക്കൽ, വാലയിൽകടവ്, കരിമ്പുംകാലക്കടവ്, പാക്കിൽക്കവല, ലക്ഷംവീട്, കാക്കൂർ, ചെട്ടിക്കുന്നു, കണ്ണാടികടവ്, തച്ചൂകുന്ന്, കോടിമത, കുറ്റിക്കാട്ട് തുടങ്ങി മണ്ഡലത്തിലെ 34 കേന്ദ്രങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദിവൻകവലയിൽ സമാപിച്ചു.

കഴിഞ്ഞ അഞ്ച് വർഷവും മതനിരപേക്ഷത ഉയർത്തിപിടിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തി നാട്ടിൽ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനും സാധിച്ചു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും വ്യത്യസ്തമായ ഒരു ബദൽ നയമാണ് ഇടതുമുന്നണി ഇതുവരെ നടപ്പിലാക്കിയത്. പൊതു വിദ്യാലയങ്ങളും ആശുപത്രികളും ഉന്നത നിലവാരത്തിലെത്തിച്ചു. വിലക്കയറ്റം തടഞ്ഞു. റേഷൻ കടകൾ വഴി മുടക്കമില്ലാതെ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു.

അസാധ്യമെന്ന് കരുതി നടപ്പാക്കാതിരുന്ന പദ്ധതികളാണ് കേരളം അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കി. അഴിമതി രഹിതമായ ഭരണമാണ് ഇടതുസർക്കാർ കാഴ്ചവച്ചതെന്നും അനിൽകുമാർ പറഞ്ഞു. നൂറോളം എൽഡിഎഫ്‌ പ്രവർത്തകർ അണിനിരന്ന ബൈക്ക്‌ റാലിയും വാദ്യമേളവും വെടിക്കെട്ടും സ്വീകരണയാത്രയ്‌ക്ക്‌ കൊഴുപ്പേകി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജെ വർഗീസ്‌, എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, ടി എൻ മനോജ്, കെ രമേശ്, ടി സി ബിനോയി, റെനീഷ് കാരിമറ്റം, പോൾസൺ പീറ്റർ, ഡി ബെജു, പി കെ ആനന്ദക്കുട്ടൻ, ജോജി കുറത്തിയാടാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News