യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേള ; കോടിയേരി

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് 18 മാസം പെന്‍ഷന്‍ കുടിശികയാക്കി. എല്‍ഡിഎഫ്‌സര്‍ക്കാര്‍ പെന്‍ഷന്‍ 1600 ആക്കി. തുടര്‍ഭരണം വന്നാല്‍ പെന്‍ഷന്‍ 2500 ആക്കുമെന്നും കോടിയേരി പറഞ്ഞു.

പാവപ്പെട്ടവന്റെ അന്നംമുട്ടിക്കാനാണ് യുഡിഎഫ് നീക്കം. കോവിഡ് കാലത്ത് മൃഗങ്ങള്‍ക്കും ഭക്ഷണം എത്തിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡ് കാലത്ത് എല്ലാ വീടുകളിലും കിറ്റ് എത്തിച്ചു. ഇതൊന്നും വോട്ട് കിട്ടാനല്ല. എത്രയെത്ര ദുരന്തങ്ങള്‍ നമ്മള്‍ നേരിട്ടു. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ സാധ്യമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു.

5 സീറ്റ് കിട്ടിയാല്‍ തങ്ങള്‍ ഭരിക്കുമെന്ന് ബിജെപി പ്രസിഡന്റ് പറയുന്നു. നേമത്തെ അക്കൗണ്ട് ക്ലോസ്‌ചെയ്യുമെന്ന് അവിടുത്തെ ജനങ്ങള്‍ തീരുമാനിച്ചു. 35 സീറ്റില്‍ യുഡിഎഫ് ബിജെപി ധാരണയുണ്ട്. ഗുരുവായുരില്‍ ഖാദര്‍ ജയിക്കണം.തലശേരിയില്‍ ഷംസിര്‍ തോല്‍ക്കണം എന്ന് സുരേഷ് ഗോപി പറയുന്നു.

91ലെ വോട്ട് കച്ചവടത്തെ പറ്റി കെ ജിമാരാര്‍ പറഞ്ഞിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ആക്കിക്കൊണ്ടാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ഭരണഘടനാ വിരുദ്ധമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവിടെയും നടത്താന്‍ ശ്രമിക്കുകയാണ്. ഇത്തവണ സീറ്റുകളുടെ എണ്ണം മൂന്നക്ക സംഖ്യയിലെത്തിക്കണം. എന്തൊക്കെ കുത്തിത്തിരിപ്പുകള്‍ നടത്തിയാലും കേരളം അതൊന്നും അംഗികരിക്കില്ല. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്ന പ്രതികരണമല്ല നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ പുകമറ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here