കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ.

സംയുക്ത കിസാൻ മോർച്ച ഏപ്രിൽ 10ന് ദേശിയപാത ഉപരോദിക്കും. ഹരിയനയിലെ കെഎംപി എക്സ്പ്രസ്സ്‌ വേ ആണ് കർഷകർ ഉപരോധിക്കുക.

മെയ്‌ മാസത്തിൽ കർഷകരുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിൽ  ബിജെപിക്കെതിരെ വോട്ട് ചെയ്യാനും കർഷകർ ആഹ്വനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News