ധർമ്മടത്ത്‌ കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫ്‌ ആവശ്യം ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

മണ്ഡലത്തിലെ 164 ബൂത്ത് കളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വോട്ടർമാരെ കർശന പരിശോധനക്ക് വിധേയമാക്കണമെന്നും
മാസ്ക് ധരിക്കുന്നതിനാൽ ആൾമാറാട്ടത്തിനും സംഘർഷത്തിനും സാധ്യതയുണ്ടന്നും വോട്ടെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം ജനറൽ കൺവീനർ എം കെ മോഹനൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷ് പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപെട്ട പൊലീസ് സേനയെ മണ്ഡലത്തിലേക്ക് നൽകിയിട്ടുണ്ടന്നും ആവശ്യമെങ്കിൽ നൽകുമെന്നും സർക്കാർ അറിയിച്ചു.മണ്ഡലത്തിൽ ആവശ്യത്തിന് പൊലീസിനെ ഉറപ്പാക്കിയിട്ടുണ്ടന്നും കാസർകോട് -കണ്ണൂർ ജില്ലകളിൽ പോളിംഗ് സ്റ്റേഷനുകളിൽ ലൈവ് സ്ട്രീമിംഗ് ഏർപ്പെടുത്തിയിട്ടുണ്ടന്നും കമ്മീഷൻ അറിയിച്ചു.

സർക്കാരിന്റേയും കമ്മീഷന്റെയും വിശദീകരണം രേഖപ്പെടുത്തിയ കോടതി കേസ് തീർപ്പാക്കി. സർക്കാരിനു വേണ്ടി സ്റ്റേറ്റ്
അറ്റോർണി കെ വി സോഹൻ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News