എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്.

അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലേക്ക് മീന്‍ കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ആയിരുന്നു പീഡനം.

ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിനുള്ളില്‍ കയറി കതകടച്ച ശേഷം അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു.അമ്മ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് പ്രതിയെ കുടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News