കോപ്പിയെ‍ഴുതാന്‍ വേണ്ടി ഒരു കമ്പയിന്‍ഡ് സ്റ്റഡി. ഓര്‍മ്മകള്‍ പങ്കുവച്ച് സുരേഷ്‌കുമാര്‍

പണ്ട് തുണ്ട് എഴുത്ത് ഉണ്ടായിരുന്നു, മോഹന്‍ലാല്‍ ഇപ്പോള്‍ അത് സമ്മതിച്ചു തരാന്‍ വഴി ഇല്ലാ സുരേഷ്‌കുമാര്‍.
പഴയ കാല ഓര്‍മ്മകള്‍ കൈരളിയുടെ വേദിയില്‍ ഓര്‍ത്തെടുത്തപ്പോഴുള്ള രസകരമായ കമ്പയിന്‍ഡ് സ്റ്റഡി വേളകളില്‍ മോഹന്‍ലാലിനും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പമുണ്ടായ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സുരേഷ്‌കുമാര്‍.

തങ്ങളുടെ പഠന വേളകള്‍ ശരിക്കും തുണ്ടുകള്‍ എഴുതാന്‍ വേണ്ടി ഉള്ളതായിരുന്നു, മോഹന്‍ലാല്‍ എങ്ങനെ ആയിരുന്നു എന്ന ജോണ്‍ ബ്രിട്ടസിന്റെ ചോദ്യത്തിന്. അത്യാവശ്യം കോപ്പി അടിക്കുന്ന കുട്ടത്തില്‍ ആയിരുന്നു, ബുക്ക് കീറി കോപ്പി അടികുന്ന രീതി ആയിരുന്നു ലാലിന്റെ എന്നും പക്ഷെ ഇപ്പോള്‍ ചോദിച്ചാല്‍ അവന്‍ സമ്മതിച്ചു എന്ന് വരില്ല എന്നും സുരേഷ് രസകരമായി പറഞ്ഞു വച്ചു.

കൈരളി ടീവിയിലെ ജെ ബി ജംഗ്ഷന്‍ പരുപാടിയില്‍ സുരേഷ് കുമാറും ഭാര്യ മേനകയും ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിലാണ് സുരേഷ്‌കുമാര്‍ ഈ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.
മോഹന്‍ലാലും തന്റെ മറ്റു സുഹൃത്തുക്കളും കോപ്പി അടിച്ചപ്പോളും ഒരു അധ്യാപകന്റെ മകനായ താന്‍ അച്ഛന്റെ വാക്കുകള്‍ പാലിച്ചു ഇതുവരെ കോപ്പി അടിച്ചിട്ട് ഇല്ലാ എന്നും സുരേഷ്‌കുമാര്‍ കൂട്ടി ചേര്‍ത്തു.

<iframe width=”1349″ height=”480″ src=”https://www.youtube.com/embed/6QG6RLELfM4″ title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News