കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരം ; ബൃന്ദാ കാരാട്ട്

കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല വികാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ് ഉണ്ടെന്നത് വ്യക്തമാണെന്നും എല്‍ഡിഎഫ് മികച്ച വിജയം നേടി അധികാരത്തില്‍ തുടരുമെന്നും കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ക്ക് യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടതായും ബൃന്ദാ കാരാട്ട് പറഞ്ഞു.

സംസ്‌കാരം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പറയുമ്പോള്‍ കന്യാസ്ത്രീകളെ അക്രമിച്ചവരെ സംരക്ഷിക്കുന്നവരാണ് സംസ്‌കാരത്തെ കുറിച്ചു പറയുന്നത്. കേരളത്തില്‍ കോണ്ഗ്രസ് ബിജെപി ബന്ധം സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ വ്യക്തമാണ്.

എന്നാല്‍ ഇതിനെ കുറിച്ചോ ബിജെപിക്കെതിരെയോ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും വായില്‍ പശ തേച്ച പോലെയാണ് ഈ വിഷയത്തില്‍ കോണ്ഗ്രസ് നേതാക്കളുടെ പെരുമാറ്റമെന്നും ബൃന്ദാ കാരാട്ട് തൃശൂരില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here