കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍ ; ഏപ്രില്‍ 5 ന് ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 5 ന് കര്‍ഷകര്‍ ‘എഫ്‌സിഐ ബച്ചാവോ’ ദിനമായി ആചരിക്കും.

രാജ്യത്തൊട്ടാകെയുള്ള എഫ്സിഐ ഓഫീസുകള്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കും. ഏപ്രില്‍ 10ന് ഹരിയാനയിലെ കെഎംപി എക്‌സ്്പ്രസ്സ് വേ കര്‍ഷകര്‍ ഉപരോധിക്കും. ഏപ്രില്‍ 13 ന് ദില്ലി അതിര്‍ത്തിയില്‍ വൈശാഖി ഉത്സവവും കര്‍ഷകര്‍ ആഘോഷിക്കും.

അംബേദ്കറുടെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് കര്‍ഷകര്‍ ‘സംവിധാന്‍ ബച്ചാവോ’ ദിവസമായി ആചാരിക്കും. തൊഴിലാളി ദിനമായ മെയ് 1ന് അതിര്‍ത്തിയില്‍ നടക്കുന്ന സമരപരിപാടികള്‍ ലോക തൊഴിലാളികള്‍ക്ക് കര്‍ഷകര്‍ സമര്‍പ്പിക്കും.മെയ് മാസത്തില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പുറമെ സ്ത്രീകള്‍, ദലിത്-ആദിവാസി-ബഹുജനുകള്‍, തൊഴിലില്ലാത്ത യുവാക്കള്‍, ഉള്‍പ്പടെയുള്ളവര്‍ മാര്‍ച്ചിന്റെ ഭാഗമാകും. സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാനും കര്‍ഷകര്‍ ആഹ്വനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News