പത്ത്‌ ലക്ഷം സ്‌ത്രീകൾക്ക്‌ തൊഴിൽ; എൽഡിഎഫ് പ്രകടനപത്രിക ജീവിതം പ്രതിഫലിക്കുന്നതെന്ന്‌ തോമസ്‌ ഐസക്


പത്തുലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള എൽഡിഎഫ് പ്രകടനപത്രിക ജീവിതം പ്രതിഫലിക്കുന്നതാണെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ പാതിരപ്പള്ളിയിൽ സംഘടിപ്പിച്ച വനിത അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലിയില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ, കേരളം സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അതിക്രമങ്ങൾ കുറയ്ക്കാൻ ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ ജനകീയ ക്യാമ്പയിൻ, ജാഗ്രതാ സമിതികളുടെ ശക്തിപ്പെടുത്തൽ, മിനിമം കൂലി 700 രൂപ എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രകടനപത്രികയിലുണ്ട്.ഇവ നടപ്പാക്കാൻ എൽ ഡി എഫ് സർക്കാരിന്റെ തുടർ ഭരണം ഉണ്ടാകണമെന്നും തോമസ് ഐസക് പറഞ്ഞു.

സദസിന്റെ ചോദ്യങ്ങൾക്ക് പ്രശസ്തർ മറുപടി പറഞ്ഞു. വിവിധ കലാപരിപാടികളും നടത്തി.. ദീപ്തി അജയകുമാർ അധ്യക്ഷയായി.എൽ ഡി എഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ, എ എം ആരിഫ് എം പി എന്നിവർ സംസാരിച്ചു. . വിധു വിൻസന്റ്, സുജ സൂസൻ, സി എസ് ചന്ദ്രിക, തനൂജ ഭട്ടതിരിപ്പാട്, സി എസ് സുജാത, ബീന ഗോവിന്ദൻ ,സോണിയ ജോർജ്, സുദർശനാ ഭായ് എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി സ്വാഗതം പറഞ്ഞു. മഹിള സംഘടനാ നേതാക്കളായ പ്രഭാ മധു, കെ കെ ജയമ്മ, പി പി സംഗീത, ബിന്ദു, ഷീന സനൽകുമാർ, പി എ ജുമൈലത്ത് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News