മത്സ്യത്തൊഴിലാളി മേഖലയിൽ മാക്സിക്ക്‌ വൻ വരവേൽപ്പ്

ചെല്ലാനം ഫിഷിങ് ഹാർബർ യാഥാർഥ്യമാക്കിയ കൊച്ചി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ മാക്സിക്ക് ആവേശോജ്വലമായ സ്വീകരണമാണ് മത്സ്യത്തൊഴിലാളികൾ നൽകിയത്. മാക്സി എംഎൽഎ ആയതിനുശേഷമാണ് ഹാർബർ നിർമാണത്തിന് പുതുജീവൻവച്ചത്. കണ്ടക്കടവിൽനിന്നാണ് ചെല്ലാനത്തെ പര്യടനം ആരംഭിച്ചത്. ഹാർബർ നിർമാണത്തിന് ആവശ്യമുള്ള 1.44 ഹെക്ടർ ഭൂമി 13 കോടി രൂപ മുടക്കി ഏറ്റെടുക്കുകയും 10.37 കോടി രൂപ ചെലവിൽ ഹാർബറിലേക്കുള്ള റോഡ്, ബ്രേക്ക് വാട്ടറുകളുടെ അറ്റകുറ്റപ്പണി, ലേലപ്പുര, വാർഫ് എന്നിവയുടെ പൂർത്തീകരണം എന്നിവ രണ്ടാംഘട്ട പ്രവർത്തനത്തിലൂടെ കെ ജെ മാക്സിക്ക് സാധിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ചെല്ലാനം മിനി ഫിഷിങ് ഹാർബറിന് തറക്കല്ലിട്ട് അഞ്ചുകോടി രൂപ മുടക്കി നിർമാണപ്രവർത്തനം ആരംഭിച്ചത്.

പിന്നീട് 29.9 കോടി രൂപ മുടക്കി പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു. തുടർന്നുവന്ന യുഡിഫ് സർക്കാർ ചെല്ലാനം ഹാർബറിനായി ഒന്നും ചെയ്യാഞ്ഞത് മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷമാണ് കെ ജെ മാക്സിയുടെ നേതൃത്വത്തിൽ ഹാർബറിന്റെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചത്. പണി പൂർത്തീകരിച്ചതോടെ ലേലപ്പുര ഏതു കാലാവസ്ഥയിലും തൊഴിലാളികൾക്ക് മീൻ തൂക്കാനും ലേലം നടത്താനും സഹായകരമായെന്ന് മത്സ്യത്തൊഴിലാളിയായ വാച്ചാക്കൽ വീട്ടിൽ ജോസഫ് പറയുന്നു.

മത്സ്യ മേഖലയിലെ മനസ്സറിഞ്ഞ മാക്സിക്ക് തീരദേശം ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പര്യടനം മാളികപ്പറമ്പിൽ സമാപിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറി എ എക്സ് ആന്റണി ഷീലൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. അനിത ഷീലൻ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി പ്രസാദ്, പി ആർ ഷാജി കുമാർ, അഡ്വ. കെ എൻ സുനിൽകുമാർ, എലിസബത്ത് അസീസി, കെ കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News