തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ എപ്രില്‍ അവസാനം വരെ നീട്ടി

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ഇതിനിടെ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയും, മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും കര്‍ശനമായി നടപ്പാക്കുകയും ചെയ്യും. അനുവദനീയമായ ആവശ്യങ്ങ ള്‍ ഒഴികെയുളള അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് തുടരും.

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അതേസമയം പ്രചാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഒന്നും ഏറപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,342 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 മരണവും സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ ചെന്നൈയില്‍ മാത്രം 874 കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ രണ്ടായിരം കടക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 14,846 പേരാണ് രോഗബാധിതരായി കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News