ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും കേരളത്തിൽ യുഡിഎഫിന് പിടിച്ച് നിൽക്കാനാവില്ലെന്ന്; എ.വിജയരാഘവൻ

ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും കേരളത്തിൽ യുഡിഎഫിന് പിടിച്ച് നിൽക്കാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
യുഡിഎഫ് തകരും. നല്ല കാര്യം കണ്ടാൽ അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതാണ് ചെന്നിത്തലയുടെ രീതി.കിഫ്ബിയെ പൂട്ടുമെന്ന് പറയുന്നു.
ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്നാണ് പ്രഖ്യാപനം
ആറ് ഏജൻസികളെ കേരളത്തിൽ കൊണ്ട് വന്നാണ് ബി.ജെ.പി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.
തെരെഞ്ഞെടുപ്പിൽ തോൽപിക്കാൻ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News