മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയായി ജാൻവി കപൂർ

മലയാളത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാതുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ജാൻ‌വി കപൂർ. മലയാളത്തിൽ അന്ന ബെൻ അഭിനയിച്ച റോളാണ് ശ്രീദേവിയുടെ മകളായ ബോളിവുഡ് താരം ജാൻവി കപൂർ പകർന്നാടുന്നത്. .ജാൻവിയുടെ പിതാവ് ബോണി കപൂറും സീ സ്റ്റുഡിയോയുമാണ് ചിത്രം നിർമ്മിക്കുന്നത്.

അന്നയുടെ എക്കാലത്തെയും മികച്ച ചിത്രമായിരുന്നു ഹെലൻ. ഒരു സൂപ്പർ മാർക്കറ്റിന്റെ ഫ്രീസറിൽ അകപ്പെട്ട ജീവനക്കാരിയെയാണ് ജാൻ‌വി അവതരിപ്പിക്കുന്നത്.

സഹോദരി ഖുഷിയോടൊപ്പം ഇപ്പോൾ യുഎസിലുള്ള ജാൻ‌വി കപൂർ തന്റെ അടുത്ത ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യുവാനുള്ള ഒരുക്കത്തിലാണ്. ഇതിനാവശ്യമുള്ള കോസ്റ്റും സ്പെഷ്യൽ മേക്ക് അപ്പ് തുടങ്ങിയവയും അമേരിക്കയിൽ നിന്ന് വാങ്ങുവാനാണ് പദ്ധതി.

സീറോ ഡിഗ്രിക്ക് താഴെയുള്ള താപനിലയിൽ ഒറ്റക്ക് കഴിയേണ്ടി വരുന്ന നായികയുടെ ഭയവും ശാരീരിക വിഷമതകളും പകർന്നാടുന്ന വെല്ലുവിളിയാണ് ജാൻ‌വിയെ ഈ ചിത്രത്തിൽ വ്യത്യസ്തയാക്കുക. ജാൻ‌വിയുടെ ഒറ്റപ്പെടലും മരവിപ്പിക്കുന്ന താപനിലയിൽ‌ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളും ഹിന്ദി പ്രേക്ഷകർക്കും നൂതനാനുഭവമായിരിക്കും. എന്നാൽ പ്രകടനം സ്വാഭാവികമായില്ലെങ്കിൽ പ്രേക്ഷകർ സിനിമ നിരസിക്കുമെന്ന മുന്നറിയിപ്പാണ് ബോണി കപൂർ നൽകിയത്. കഥാപാത്രത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ജാൻ‌വി കഠിനമായി പരിശ്രമിക്കേണ്ടിവരുമെന്നാണ് നിർമ്മാതാവ് കൂടിയായ പിതാവ് ബോണി കപൂർ ഉപദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News