
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ മുന്‍ നേതാവുമായ കന്നയ്യ കുമാര്‍.
സര്‍ക്കാറിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങളെന്നും യുഡിഎഫിന്‍റെയും മറ്റുപ്രതിപക്ഷ കക്ഷികളുടെയും വ്യാജപ്രചാരണങ്ങള്‍ കേരളീയര്‍ തള്ളിക്കളയുമെന്നും കന്നയ്യ കുമാര്‍ പറഞ്ഞു. പോ മോനേ മോദി മുദ്രാവാക്യം മുഴക്കിയാണ് കന്നയ്യ സംസാരിച്ചത്.
മലയാളികള്‍ വിദ്യാഭ്യാസമുള്ളവരാണ് പ്രതിപശ്ക്ഷത്തിന്‍റെ ആരോപണങ്ങളെ ജനങ്ങള്‍ വിലയിരുത്തുമെന്നും ഈ പൊള്ളയായ ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും കന്നയ്യ കുമാര്‍ പറഞ്ഞു.
രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും ആവശ്യം ഗുജറാത്ത് മോഡലല്ലെന്നും കേരളാ മോഡലാണ് ഇന്ന് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതെന്നും കന്നയ്യ കുമാര്‍ പറഞ്ഞു. ഗുജറാത്ത് മാതൃക കോർപ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടതെന്നും കനയ്യ കുമാർ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here